2011 ഡിസംബർ 24, ശനിയാഴ്‌ച

MESSAGES

+

ശ്,ശ്,ശ്,ശ്,....... ഭൂമിയില്‍ ആരും കണ്ടില്ലേലും ദൈവം നിന്നെ കാണും.

പണ്ട് ഞങ്ങളുടെ സണ്‍‌ഡേ സ്‌കൂള്‍ പഠന കാലത്ത് കേട്ടിട്ടുള്ള ഒരു ചൊല്ലാണിത്. അന്ന് ഞങ്ങളുടെ അധ്യാപികയും സണ്‍‌ഡേ സ്‌കൂള്‍ ഹെഡ്‌മിസ്ട്രെസ്സും ആയിരുന്ന മോനിടീച്ചര്‍ (Dr. Susamma Mathew, Retd. AEO)പലപ്പോഴും ഇങ്ങനെ പറയുമായിരുന്നു. ഞങ്ങള്‍ സ്കൂളില്‍ ഇരുന്നു സംസാരിക്കുന്നത് കാണുമ്പോഴോ എന്തങ്കിലും കള്ളത്തരം ചെയ്തു എന്ന് തോന്നുമ്പോഴോ ആണ് ടീച്ചര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍  ഞങ്ങളെ ശാസിചിരുന്നത്.   ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഇങ്ങനെ ഓര്‍ക്കുവാന്‍ എന്തല്ലാം കാര്യങ്ങള്‍.









എന്താണ് വി . മാമ്മോദീസ ?

Fr. Benjamin Thomas?


ശിശു സ്നാനം ശരിയോ ??

എന്താണ് രക്ഷ ?? രക്ഷയുടെ അടിസ്ഥാനം സ്നാനമോ വിശ്വാസമോ ??

പല ന്യൂ ജെനറേഷന്‍ സഭകളും ശിശു സ്നാനം(ഇന്ഫന്റ്റ് ബാപ്ടിസം) തെറ്റാണെന്ന് പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇ കാലഘട്ടത്തില്‍ അതിന്‍റെ സത്യാവസ്ഥ മനസിലാക്കേണ്ടതും അപ്പോസ്തോലിക സുറിയാനി സഭ എന്താണ് പഠിപ്പിക്കുന്നതെന്നും സത്യ വിശ്വാസം എന്താണെന്നു മനസിലാക്കുന്നതിനും , അത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിനും ഉള്ള കടമ നമുക്കുണ്ട്.Full Story >>>>>>>>>>


ഇമ്മാനുവേല്‍ 
ദൈവം നമ്മോടു കൂടെ, 



ഒരിക്കല്‍ മാരാമണ്‍ കണ്‍വന്‍ഷന്  പങ്കെടുത്തുകൊണ്ട് നീല്‍ ആംസ്ട്രോങ്ങ്‌  ഇങ്ങനെ പറയുകയുണ്ടായി " മനുഷന്‍ ചന്ദ്രനില്‍ കാലുകുത്തി  എന്നത് ഒരു വലിയ കാര്യമല്ല, അതിനേക്കാള്‍ വലിയ കാര്യമാണ് ദൈവം ഭൂമിയില്‍ കൂടി നടന്നു എന്നുള്ളത്."
read more christmas message >>>>>>>>

2011 ഒക്‌ടോബർ 6, വ്യാഴാഴ്‌ച

MY THOUGHTS

  സ്വര്‍ഗ്ഗവും നരകവും


  സ്വര്‍ഗ്ഗവും നരകവും സന്ദര്‍ശിക്കാന്‍  അവസരം ലഭിച്ച ഒരു വ്യക്തി അവിടെ കണ്ട കാഴ്ചകള്‍ വിവരിക്കുകയുണ്ടായി.

  ആദ്യദിവസം അയാള്‍ നരകത്തില്‍ എത്തിയത് പ്രഭാത ഭക്ഷണ സമയത്തായിരുന്നു. അവിടെ ധാരാളം വിഭവങ്ങള്‍ നിരത്തി വച്ചിരുന്നു. നരകവാസികള്‍ എല്ലാവരും ഭക്ഷണം കഴിയ്ക്കാന്‍ ആരംഭിച്ചു , പക്ഷെ ആര്‍ക്കും ഭക്ഷണം വായിലേക്ക് ഇടുവാന്‍ കഴിയുന്നില്ല, കാരണം അവരുടെ കൈകളില്‍ സ്പൂണ്‍ കെട്ടി വച്ചിരിക്കുകയാണ്. മുട്ടിനു മുകള്‍ മുതല്‍ കെട്ടിവച്ചിരിക്കുന്നതിനാല്‍ കൈ മടക്കാന്‍ കഴിയുകയില്ല; ആയതിനാല്‍ അവര്‍ കഴിക്കാന്‍ കഴിയാതെ പ്രയാസപ്പെടാനും, തുടര്‍ന്ന് പരസ്പരം വഴക്ക് കൂടുകയും അങ്ങനെ നരകത്തിലെ പ്രഭാത ഭക്ഷണം അടി പിടിയില്‍ കലാശിക്കുകയും ചെയ്തു.

  ടുത്ത ദിവസം നമ്മുടെ കഥാനായകന്‍ സ്വര്‍ഗത്തില്‍ എത്തി അവിടെയും ഭക്ഷണ സമയം ആയിരുന്നു, എല്ലാവരുടെയും കൈകളില്‍ സ്പൂണ്‍ കെട്ടിയിരുന്നു , എന്നാല്‍ അവിടെ ഉള്ളവര്‍ ഒരു കാര്യം ചെയ്തു. അവര്‍ക്ക്  സ്വയം കഴിക്കാന്‍ കഴിയില്ല എങ്കിലും തൊട്ടു മുന്‍പില്‍ ഇരിക്കുന്ന ആളിന് കോരി കൊടുക്കുവാന്‍ സാധിക്കുമല്ലോ. അങ്ങനെ സ്വര്‍ഗത്തില്‍ എല്ലാവരും വിഭവ സമൃധമായ ഭക്ഷണം കഴിച്ചു.



ഒരു ദീപ നാളം പോലെ  Read more >>>>>
ഭാഗ്യവതി Read more >>>>>
സ്വര്‍ണവും വ്യക്തിത്വവും         Read More >>>>> 

2011 സെപ്റ്റംബർ 27, ചൊവ്വാഴ്ച

HABITS

   ചില  ക്രിസ്ത്യന്‍  ശീലങ്ങള്‍ 

  1. ശനിയാഴ്ച  വൈകുന്നേരവും കുട്ടികളും      Read more >>>>>
  2. വല്യപ്പച്ചന്റെ വേദപുസ്തകം   Read More >>>>>
  3. പിടിയരി       Read more >>>>>