2012 മേയ് 31, വ്യാഴാഴ്‌ച

അച്ചായിയുടെ നെഞ്ചിടിപ്പ്.......



  എന്റെ  ഭാര്യയ്ക്ക് നൈറ്റ്‌ ഡ്യൂട്ടി ഉള്ള ദിവസങ്ങളില്‍ രണ്ടര വയസുള്ള മകളും പത്തു മാസമുള്ള മകനും ഉറങ്ങണം എങ്കില്‍ വളരെ പ്രയാസമാണ്. പലപ്പോഴും രാത്രി രണ്ടു മൂന്നു മണി വരെ അവര്‍ ഉണര്‍ന്നിരിക്കും. അവര്‍ എന്നെ അച്ചായി എന്നാണ് വിളിക്കുന്നത്‌. അവരെ ഉറക്കാന്‍ ഞാന്‍ കണ്ടെത്തിയ ഒരു മാര്‍ഗം ഉണ്ട്. രണ്ടു പേരയും എന്റെ ഇടത്തും വലത്തും കിടത്തി നെഞ്ചോടു ചേര്‍ത്ത് പിടിക്കും. അവര്‍ ചെവി എന്റെ നെഞ്ചത്ത് ചേര്‍ത്ത് വെച്ച് കിടക്കും. ചിലപ്പോള്‍ ഞാന്‍ ഏതങ്കിലും ഭക്തി ഗാനം മൂളും. രണ്ടു പേര്‍ക്കും എന്റെ ചൂട് കിട്ടുന്നുണ്ടെങ്കില്‍ അവര്‍ സ്വസ്തമായി ഉറങ്ങും. എന്റെ ഹൃദയത്തിന്റെ താളം അവരില്‍ സുരക്ഷിതത്വബോധം ഉണ്ടാക്കുന്നുണ്ടാവാം.
  
പിതാവിന്റെ നെഞ്ചിടിപ്പ് കുഞ്ഞുങ്ങളുടെ കംഫോര്ട്ട് ലെവല്‍ ഉയര്‍ത്തുന്നു എങ്കില്‍ നമ്മുക്ക് എന്ത് കൊണ്ട് ദൈവത്തിന്റെ നെഞ്ചോടു ചേര്‍ന്ന് നിന്നുകൂടാ?
  
ദൈവമേ അങ്ങയുടെ ഹൃദയത്തോട് ചേര്‍ത്ത് ഞങ്ങളെ നടത്തണമെ, അവിടുത്തെ  ഹൃദയ താളം അനു നിമിഷവും കേള്‍ക്കുവാന്‍ തക്കവണ്ണം ഞങ്ങളെ അവിടുത്തെ ഹൃദയത്തോട് അടുപ്പിക്കണമേ എന്നായിരിക്കട്ടെ നമ്മുടെ പ്രാര്‍ത്ഥന.
  
തീര്‍ച്ചയായും പിതാവിന്റെ ഹൃദയത്തോട്  ചേര്‍ന്ന് ജീവിക്കാന്‍ സാധിച്ചാല്‍ നമ്മുടെ ആത്മീയ, ഭൌതീക ജീവിതത്തില്‍ നാം സ്വസ്തരായിരിക്കും,

അച്ചായിയുടെ  നെഞ്ചിടിപ്പ് കേട്ട്കിടന്നുറങ്ങുന്ന കുഞ്ഞുങ്ങളെപ്പോലെ.

2012 മേയ് 10, വ്യാഴാഴ്‌ച

കൂഴചക്ക.....................



ന്നലയും ഞങ്ങള്‍ അത്താഴത്തിനു ശേഷം ഒന്ന് രണ്ടു പേര്‍ക്ക് കഴിക്കാന്‍ ഉള്ള ഭക്ഷണം കളഞ്ഞു. ഓരോ തവണ ആഹാരം വേസ്റ്റ് ആക്കുമ്പോഴും എന്നെ പിടിച്ചു  ഉലയ്ക്കുന്ന ഒരു സംഭവം ഉണ്ട്. 
ഞാന്‍ മൂന്നിലോ നാലിലോ പഠിക്കുന്ന കാലം, എതിര്‍വശത്തെ വീട്ടിലെ മൂത്ത മകന്‍ കോളേജില്‍ അധ്യാപകനാണ്. അദ്ധേഹത്തിനു വീട് പണി നടക്കുകയാണ്. സമയം രാവിലെ  പത്തുമണി കഴിഞ്ഞിരിക്കും, വീടുപണിക്ക് ഇഷ്ടിക ഇറക്കി കൊണ്ടിരിക്കുന്നതും നോക്കി ഞങ്ങള്‍ വീടിന്റെ മുന്‍പില്‍ നില്‍ക്കുകയാണ്. അപ്പോള്‍ രണ്ടു കുട്ടികള്‍ അതുവഴി വന്നു രണ്ടുപേര്‍ക്കും മുഷിഞ്ഞ നിക്കര്‍ മാത്രം വേഷം, അവര്‍ കുപ്പാ പറക്കുന്നവര്‍ ആണ്. വലിയ കുട്ടി എന്റെ പ്രായം വരും(പത്തു വയസില്‍ താഴെ ). അപ്പോള്‍ ചക്കയുടെ സീസണ്‍ ആയിരുന്നു, വീട് പണി നടക്കുന്ന വസ്തുവില്‍ ഒരു വലിയ പ്ലാവ് നിറയെ കായിച്ചു നില്‍പ്പുണ്ട്. പഴുത്ത ചക്കകള്‍ അതിന്റെ ചുവട്ടില്‍ വീണു കിടപ്പുണ്ട്. മഴ തുടങ്ങിയതിനാല്‍ പ്ലാവ്‌ നനഞ്ഞു തെന്നി കിടക്കുകയാണ്. ഈ കുട്ടികള്‍ പ്ലാവില്‍ നോക്കിയതിനു ശേഷം മൂത്തവന്‍ അതില്‍ കയറാന്‍ ശ്രമിച്ചു പക്ഷെ വഴുക്കല്‍ കാരണം സാധിക്കുന്നില്ല. അപ്പോള്‍ അവിടെ നിന്നിരുന്നവര്‍ അവരെ വഴക്കുപറയുകയും ചെയ്തു. ആ കുട്ടികള്‍ എല്ലാവരുടെയും മുഖത്തേക്കു നോക്കി, തുടര്‍ന്ന് നിലത്ത് വീണു കിടന്നിരുന്ന ചക്കപ്പഴത്തില്‍ നിന്നും കൈ നിറയെ ചുളകള്‍ എടുത്തു ആര്‍ത്തിയോടെ കഴിക്കാന്‍ തുടങ്ങി, അപ്പോള്‍ അവിടെ നിന്നിരുന്ന ഒരാള്‍ അവരെ വീണ്ടും വഴക്ക് പറഞ്ഞു, ആ കുട്ടികള്‍ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി നടന്നു. മുന്‍പോട്ടു നടക്കുന്നതിനിടയില്‍ ഇളയ കുട്ടി കൈ നക്കിക്കൊണ്ട് പ്ലാവിന്‍ ചുവട്ടിലേക്ക് തിരിഞ്ഞു നോക്കുന്ന രംഗം ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷവും എന്റെ ഉറക്കം കെടുത്തുന്നു. ഞാനും അപ്പോള്‍ ആ പ്ലാവിന്‍ ചുവട്ടിലേക്ക് നോക്കി, അവിടെ ഞാന്‍ കണ്ടത് എന്താനന്നോ? പുഴു നുരയ്ക്കുന്ന ഒരു കൂഴ ചക്കപ്പഴം.

അന്ന് രാവിലെ ഞാന്‍ മൂന്നു ചപ്പാത്തി കഴിച്ചു, നാലാമത് ഒന്നുകൂടി കഴിക്കാഞ്ഞതിനു അമ്മ വഴക്ക് പറഞ്ഞിരുന്നു. 

2012 ഏപ്രിൽ 15, ഞായറാഴ്‌ച

കഥ

മാമ്പഴം..........മാമ്പഴം............. നല്ല മധുരം ഉള്ള മാമ്പഴം

ഒരു മാമ്പഴക്കാലം, ചന്തയില്‍ ഒരു കൂട നിറയെ നാടന്‍ മാമ്പഴവുമായി വില്പനയ്ക്ക് എത്തിയിരിയ്ക്കുകയാണ് ഒരു കുട്ടി. അതിരാവിലെ മുതല്‍ അവന്‍ തന്റെ പക്കല്‍ ഉള്ള പഴങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുകയാണ്. അവന്‍ വിളിച്ചു പറയുന്നുണ്ട്  "മാമ്പഴം..........മാമ്പഴം............. നല്ല മധുരം ഉള്ള മാമ്പഴം ചേട്ടാ, ചേച്ചി വിലക്കുറവാണ്, നല്ല  ഉന്മേഷം തരും, സഹായവില." പക്ഷെ ആരും അവനെ ശ്രദ്ധിക്കുന്നില്ല. സമയം മധ്യാഹ്നം ആയി ഒരു മാമ്പഴം പോലും വിറ്റില്ല. കുട്ടി വിശപ്പും ദാഹവും കൊണ്ട് തളര്‍ന്നു.  ആകെ നിരാശനായ അവന്‍ വിഷമിച്ച് ഇരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ വന്നു അവനോട് ചോദിച്ചു, " മോനെ നീ പറഞ്ഞല്ലോ  മാമ്പഴം നല്ലതാണ്, മധുരം ഉണ്ട് എന്നൊക്കെ, നീ അത് കഴിച്ചു നോക്കിയോ? ആര്‍ക്കെങ്കിലും രുചിച്ചുനോക്കാന്‍ ഒരു പൂള് കൊടുത്തോ?" ഉടന്‍ ആ കുട്ടി ഒരു മാമ്പഴം എടുത്തു പൂളി ഒരു പൂള് അവന്‍ കഴിച്ചു. തളര്‍ന്നിരുന്ന അവനില്‍ ഒരു നവോന്മേഷം ആ മാമ്പഴം നല്‍കി. അവന്‍ വിളിച്ചു പറയാന്‍ തുടങ്ങി
  "മാമ്പഴം..........മാമ്പഴം............. നല്ല മധുരം ഉള്ള മാമ്പഴം.നല്ല ഉന്മേഷം തരും, വരൂ സാമ്പിള്‍ നോക്കൂ ചേട്ടാ, ചേച്ചി വിലക്കുറവാണ്, നല്ല ഉന്മേഷം തരും, സഹായവില" 
ഈ പ്രാവശ്യം അവന്‍ പറഞ്ഞ വാക്കുകള്‍ അവന്റെ ഹൃദയത്തില്‍ നിന്നായിരുന്നു. അവന്‍ മാമ്പഴത്തെ രുചിച് അറിഞ്ഞിരുന്നു. അവന്റെ ആത്മാര്‍ഥമായ വാക്കുകള്‍ ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങി,  അവനു ചുറ്റും ആളുകള്‍  കൂടി, പലരും അവന്റെ പക്കല്‍ നിന്നും മാമ്പഴത്തിന്റെ സാമ്പിള്‍ കഴിച്ചു. വളരെ വേഗം മാമ്പഴങ്ങള്‍ വില്‍ക്കുവാന്‍ അവനു കഴിഞ്ഞു
                                       ******************************** 

എന്നോ ഒരിക്കല്‍ ഒരു പ്രസംഗകന്‍ തന്റെ പ്രസംഗത്തിനിടയില്‍ പറഞ്ഞ് കേട്ടതാണ് ഈ കഥ. 

2012 ഏപ്രിൽ 10, ചൊവ്വാഴ്ച

കവിത


അച്ചുവിന്റെ പത്ത് വരികള്‍

2011 ഡിസംബറിലെ ഒരു ദിവസം അച്ചു സോഫയുടെ  മുകളില്‍ കയറി. ഒന്നേമുക്കാല്‍ വയസുള്ള അവളോട്‌ ഞാന്‍ പറഞ്ഞു അച്ചു നീ താഴെ വീഴും എന്ന്. അപ്പോള്‍ അവള്‍ പറഞ്ഞു താഴെ യേശുഅപ്പച്ചന്‍ ഉണ്ട്‌ എന്ന് . നമ്മള്‍ പറയുന്ന കാര്യങ്ങള്‍ അനുകരിക്കാനും പറയാനും ശ്രമിക്കുന്ന പ്രായം, അവളുടെ അമ്മച്ചിയില്‍ നിന്നും കേട്ട കാര്യം അവള്‍ പറഞ്ഞതാണ്. പിന്നീട് അവളോട്‌ ഞങ്ങള്‍ ചോദിക്കും യേശുഅപ്പച്ചന്‍ എവിടൊക്കെ ഉണ്ട് എന്ന്, അവള്‍ പറയും മുകളില്‍ ഉണ്ട് താഴെ ഉണ്ട് എന്നൊക്കെ അങ്ങനെ അവള്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നിച്ചു ചേര്‍ത്തതാണ് താഴെ കൊടുത്തിരിക്കുന്ന  വരികള്‍.

എന്റെ കൂടെ യേശുവുണ്ടല്ലോ
എന്റെ മുന്‍പില്‍ യേശുവുണ്ടല്ലോ
എന്റെ പിന്പില്‍ യേശുവുണ്ടല്ലോ
എന്റെ മുകളില്‍ യേശുവുണ്ടല്ലോ
എന്റെ താഴെ യേശുവുണ്ടല്ലോ
എന്റെ വലത്തും യേശുവുണ്ടല്ലോ
എന്റെ ഇടത്തും യേശുവുണ്ടല്ലോ
എന്റെ മനസ്സില്‍ യേശുവുണ്ടല്ലോ
എന്നെ കാക്കുവാന്‍ കരുതുവാന്‍
എന്റെ കൂടെ എപ്പോഴും യേശുവുണ്ടല്ലോ

2012 ഏപ്രിൽ 5, വ്യാഴാഴ്‌ച

സന്യാസിയും കുട്ടിയും.

ഒരിടത്ത് വളരെ ജ്ഞാനിയായ ഒരു സന്യാസി ഉണ്ടായിരുന്നു. അദേഹത്തിന്റെ ഉപദേശം കേള്‍ക്കാനും അനുഗ്രഹം പ്രാപിക്കാനും ധാരാളം ആളുകള്‍ എന്നും ആശ്രമത്തില്‍ എത്തും. ഒരു ദിവസം ഒരു സ്ത്രീ തന്റെ മകനെ സന്യാസിയുടെ അടുക്കല്‍ കൊണ്ടുവന്നു. ആ കുട്ടിക്ക്  നഖം കടിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു, സന്യാസി ഉപദേശിച്ചാല്‍ കുട്ടിയുടെ ഈ ദുശീലം മാറും എന്ന് ആ സ്ത്രീ വിശ്വസിച്ചിരുന്നു. സന്യാസി അവരുടെ ആവശ്യം കേട്ടു എങ്കിലും ഒരു ആഴ്ച കഴിഞ്ഞു തന്നെ വന്നു കാണാന്‍ പറയുകയാനുണ്ടായത്. അവര്‍ തിരിച്ചു പോയി. സന്യാസി പറഞ്ഞ സമയത്ത് അവര്‍ മടങ്ങി വന്നു. അദ്ധേഹം അവനെ ഉപദേശിക്കുകയും ആ കുട്ടി ഇനി നഖം കടിക്കുകയില്ല എന്ന് ഉറപ്പു നല്‍കുകയും ചെയ്തു. അപ്പോള്‍ ആ സന്യാസിയുടെ ഒരു ശിഷ്യന്‍ ഗുരുവിനോട് , ഈ ഉപദേശം അവര്‍ ആദ്യം വന്നപ്പോള്‍ നല്കാമായിരുന്നില്ലെ എന്ന് ചോദിച്ചു.അപ്പോള്‍ സന്യാസി ഇങ്ങനെ മറുപടി പറഞ്ഞു,
" അവര്‍ വന്ന സമയത്ത് എനിക്ക് നഖം കടിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു, എന്റെ ആ ദുശീലം മാറ്റാന്‍ ആണ് ഞാന്‍ ഒരാഴ്ച സമയം ചോദിച്ചത്."

പണ്ടെന്നോ ഒരു ബാല മാസികയില്‍ വായിച്ചതാണ് ഈ കഥ.

2012 മാർച്ച് 28, ബുധനാഴ്‌ച

Stories

ഒരു വിധവയായ സ്ത്രീക്ക് രണ്ടു പെണ്‍ തത്തകളെ കിട്ടി. മനോഹരമായി സംസാരിക്കാന്‍ കഴിയുന്ന അവയെ ആ സ്ത്രീ വളരെ സ്നേഹിച്ചു. നന്നായി പരിപാലിച്ചു. എന്നാല്‍ ഈ  പക്ഷികള്‍ക്ക് ഒരു ദുശീലം ഉണ്ട്. വീട്ടില്‍ അതിഥികള്‍ വന്നാല്‍ അവ സംസാരിക്കാന്‍ തുടങ്ങും. കുറച്ചുകഴിയുമ്പോള്‍ ഒരു ചോദ്യം ചോദിക്കും " we're hot, do'u wana date" . അതോടെ അതിഥികള്‍ വന്നവഴിക്കു തിരിച്ചുപോകും. ഇതുമൂലം വളരെ വിഷമിച്ച ആ വിധവ തന്റെ സങ്കടങ്ങള്‍ വികാരിയെ അറിയിച്ചു. തന്റെ ആശ്രമത്തില്‍ രണ്ട്‌ ആണ്‍ തത്തകള്‍ ഉണ്ടന്നും അവ ഇപ്പോഴും പ്രാര്‍ഥനയും ഉപവാസവും ധ്യാനവും, കൊന്ത ചൊല്ലലും ആയി കഴിയുകയാനന്നും അറിയിച്ചു. ആ തത്തകള്‍ ബൈബിള്‍ താഴെ വയ്ക്കുന്നത് താന്‍ കണ്ടിട്ടില്ലന്നു കൂടി അച്ചന്‍ പറഞ്ഞു. ഇത്രയും നല്ല സ്വഭാവം ഉള്ള തത്തകളുടെ കൂടെ ആ സ്ത്രീയുടെ തത്തകളെ കുറച്ചുദിവസം താമസിപ്പിച്ചാല്‍ അവ നേര്‍ വഴിക്ക് വരും എന്നും അദ്ധേഹം പറഞ്ഞു. അങ്ങനെ നമ്മുടെ പെണ്‍ കിളികളെ അവര്‍ വികാരിയെ ഏല്‍പ്പിച്ചു. അദ്ദേഹം അവയെ ആശ്രമത്തില്‍ കൊണ്ടുപോയി മറ്റുരണ്ട് തത്തകളുടെ കൂടെ വിട്ടു. പുതിയ ആള്‍ക്കാരെ കണ്ടപ്പോള്‍ പെണ്‍ തത്തകള്‍ പഴയ പല്ലവി ആവര്‍ത്തിച്ചു,

"WE,RE HOT, DO,U WAN'A DATE." 

ഉടന്‍ ധ്യാനനിമഗ്നനായി ഇരുന്നിരുന്ന ഒരു തത്ത വിളിച്ചു പറഞ്ഞു
," അളിയാ നമ്മുടെ  ഇത്രയും നാളത്തെ പ്രാര്‍ഥനയ്ക്ക് ദൈവം മറുപടി തന്നു, ദേ നോക്കിയെ  രണ്ടു കിടിലന്‍ പീസുകള്‍"""""""""""""""""""""""""""""""""""""""""""""""""'"