ഒരിടത്ത് വളരെ ജ്ഞാനിയായ ഒരു സന്യാസി ഉണ്ടായിരുന്നു. അദേഹത്തിന്റെ ഉപദേശം കേള്‍ക്കാനും അനുഗ്രഹം പ്രാപിക്കാനും ധാരാളം ആളുകള്‍ എന്നും ആശ്രമത്തില്‍ എത്തും. ഒരു ദിവസം ഒരു സ്ത്രീ തന്റെ മകനെ സന്യാസിയുടെ അടുക്കല്‍ കൊണ്ടുവന്നു. ആ കുട്ടിക്ക് നഖം കടിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു, സന്യാസി ഉപദേശിച്ചാല്‍ കുട്ടിയുടെ ഈ ദുശീലം മാറും എന്ന് ആ സ്ത്രീ വിശ്വസിച്ചിരുന്നു. സന്യാസി അവരുടെ ആവശ്യം കേട്ടു എങ്കിലും ഒരു ആഴ്ച കഴിഞ്ഞു തന്നെ വന്നു കാണാന്‍ പറയുകയാനുണ്ടായത്. അവര്‍ തിരിച്ചു പോയി. സന്യാസി പറഞ്ഞ സമയത്ത് അവര്‍ മടങ്ങി വന്നു. അദ്ധേഹം അവനെ ഉപദേശിക്കുകയും ആ കുട്ടി ഇനി നഖം കടിക്കുകയില്ല എന്ന് ഉറപ്പു നല്‍കുകയും ചെയ്തു. അപ്പോള്‍ ആ സന്യാസിയുടെ ഒരു ശിഷ്യന്‍ ഗുരുവിനോട് , ഈ ഉപദേശം അവര്‍ ആദ്യം വന്നപ്പോള്‍ നല്കാമായിരുന്നില്ലെ എന്ന് ചോദിച്ചു.അപ്പോള്‍ സന്യാസി ഇങ്ങനെ മറുപടി പറഞ്ഞു,
" അവര്‍ വന്ന സമയത്ത് എനിക്ക് നഖം കടിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു, എന്റെ ആ ദുശീലം മാറ്റാന്‍ ആണ് ഞാന്‍ ഒരാഴ്ച സമയം ചോദിച്ചത്."
പണ്ടെന്നോ ഒരു ബാല മാസികയില്‍ വായിച്ചതാണ് ഈ കഥ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ