2013 ജനുവരി 27, ഞായറാഴ്‌ച

ചേരും പടി ചേര്‍ക്കുക



ബഹുമാനപ്പെട്ട സാര്‍, 
             എന്‍റെ മകന്‍ ടിന്റു മോന്‍ ഇന്നലെ ക്ലാസില്‍ ഹാജരാകാഞ്ഞതിനു കാരണം അവനു 

Ø  തല വേദന  -  
Ø  പനി  -  
Ø  കാല്‍ ഉളുക്കി -
Ø  വയറു വേദന -  
Ø  കല്യാണത്തിന് പോയി –
Ø  കണ്ണിനു അസുഖം -
Ø  പെടലി വെട്ടി –

ആയതിനാല്‍ അവനു ഇന്നലത്തെ അവധി നല്‍കണമെന്ന് അപേക്ഷിക്കുന്നു 
                                                                                     എന്ന്
                                                                             സ്വന്തം അമ്മ 
                                                                                    ഒപ്പ്

*********************  




Ø  എണീല്‍ക്കാന്‍ താമസിച്ചു 

Ø  വിരുന്നുകാര്‍ ഉണ്ടായിരുന്നു 
Ø  കല്യാണത്തിന് പോയി (അകന്ന ബന്ധുവിന്റെ)
Ø  പാല് കാച്ചിനു പോയി 
Ø  കല്യാണത്തിന് പോയി (അടുത്ത ബന്ധുവിന്റെ)

Ø  ഹോം വര്‍ക്ക്‌ ചെയ്തില്ല 

Ø  ക്ലാസ് ടെസ്റ്റിനു  പഠിച്ചില്ല  

2013 ജനുവരി 26, ശനിയാഴ്‌ച

അയ്യായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത്


എടീ ഓണത്തിന് ബോണസ് കിട്ടും, നമ്മക്ക് ഒരു കാമറ മേടിച്ചാലോ?

ശരിയാ, ഒരണ്ണം ഉണ്ടങ്കില്‍ നല്ലതാ. സിബിനാച്ചാച്ചന്‍ കൊണ്ടുനടക്കുന്ന ടൈപ്പ് നല്ലതാ. 10 മെഗാ പിക്സലാ... കാനോന്‍റെയാ. 

ശരി. നോക്കാം 
******

രഞ്ജന്‍ സാറെ  ബോണസിന്  എന്ത് വാങ്ങാനാ  പ്ലാന്‍?

ഞാന്‍ ഒരു അലമാര മേടിച്ചാലോന്നു ആലോചിക്കുവാ. അവള്‍ പറയുന്നത് കൊച്ചിന് ഒരു ജോഡി കമ്മല്‍ വാങ്ങാം എന്നും, ഒന്നും തീരുമാനിച്ചില്ല,സാറോ ?

ഒരു കാമറ, ഏതാ നല്ലത്?

അതുപിന്നെ... സാറെ ഇപ്പോള്‍  ക്യാമറ ആകുമ്പോള്‍  
ഒരു പതിനഞ്ചു മെഗാ പിക്സല്‌ എങ്കിലും വേണം,
പിന്നെ...  ഒരു ആറെഴു രൂപ എങ്കിലും പൊട്ടും, നമ്മുടെ പ്രിന്‍സി മാഡത്തിന്‍റെ കയില്‍ ഒരണ്ണം ഉണ്ട്, സോണി.
വലിയ കുഴപ്പം ഇല്ല അത് 12 മെഗാ പിക്സലാ അതൊന്നു കണ്ടു നോക്ക്.

നോക്കാം 
***********
ഹലോ.... ഷിജൂ എന്ത് പറയുന്നു,

ഹലോ.... സുഖം,  ഓണം എവിടെ വരെ ആയി, മാവേലി വന്നോ?

, , മാവേലി പടിക്കല്‍ എത്തിയിട്ടുണ്ട്. എടാ നിന്‍റെ ഫോട്ടോ ബ്ലോഗ്‌  സ്റ്റൈല്‍ ആയിട്ടുണ്ട്, പുതിയ ക്യാമറ സങ്കടിപ്പിച്ചു അല്ലെ?

മം... ഒരു ഡി എസ്  ആര്‍, കൊച്ചിലെ മുതലുള്ള ആശ ആയിരുന്നു, റംസാന് ഓവര്‍ടൈം സാലറി കിട്ടി, അതങ്ങ് മുതലാക്കി.
എടാ ഞാനും ഒരു ക്യാമറ മേടിക്കാന്‍ പോകുവാ, ഏതാ നല്ലത്? ഒരു പതിനഞ്ചു മെഗാ പിക്സല്‌ ഉള്ള ഒന്ന് മതിയോ?

എടാ നിന്‍റെ ബഡ്ജറ്റ്‌ എത്രാ?

ആറേഴു വരെ ....

എടാ എന്‍റെ പത്തു ഇരുപത്തിഏഴ് ആയി .... സെമി പ്രോഫ്ഷനലാ. നിനക്ക് ഫേസ് ബുക്കില്‍ ഇടാനും ഒക്കെ അല്ലിയോ ഫോട്ടോ  ? പിന്നെ ഏതങ്കിലും ഫങ്ങ്ഷനു പോകുമ്പോള്‍ ഫോട്ടം പിടിക്കണം, പോക്കറ്റില്‍ ഒതുങ്ങണം

അതേ, ഒരു പതിനഞ്ചു മെഗാ പിക്സല്‌ എങ്കിലും വേണം അല്ലെ

എടാ ഉവ്വെ ഈ മെഗാ പിക്സലിലൊന്നും വലിയ കാര്യം ഇല്ല, നിന്റെ ആവിശ്യത്തിന് നാല് മുതല്‍ നല്ല ഫോട്ടോ എടുക്കാം. നിനക്ക് കാനോന്‍ പവര്‍ ഷോട്ട് എ 540 പറ്റും, പോക്കറ്റിലും ഒതുങ്ങും, പോക്കറ്റിനും  ഒതുങ്ങും

ഏതാ ഒന്നൂടെ പറഞ്ഞെ 

കാനോന്‍ പവര്‍ ഷോട്ട് എ 540 

പവര്‍ ഷോട്ട് 

540, ഒരു ആറായിരം രൂപയില്‍ ഒതുങ്ങുകയും ചെയ്യും.

എന്നാ ശരിയടാ പിന്നെ വിളിക്കാം.ബൈ 

ബൈ 
***************

സണ്ണിച്ചായോ  പതിനേഴാം തീയതിയാ നമ്മുടെ ഓണാഘോഷം. രാവിലെ ഏട്ടു മണിക്ക് എം എല്‍ ഏ  ഉദ്ഘാടിക്കുന്ന ഫോട്ടോ ഒന്ന് എടുത്തു തരണം.

ഓക്കേ പക്ഷെ അന്നെനിക്ക് ഒന്പതെരക്ക്‌ ഒരു മാമ്മോദീസാ കവര്‍ ചെയ്യണം.

അച്ചാന്‍ ഫങ്ഷന്‍ മാത്രം എടുത്താല്‍ മതി, അര മണിക്കൂര്‍ കൊണ്ട് കഴിയും. 

ശരി ശരി 

പിന്നെ സണ്ണിച്ചാ എനിക്കൊരു കാമറ വേണം ഏതാ നല്ലത്.

സീ...... മോനെ എന്‍റെ ക്യാമറ കാനോന്‍ന്‍റെ  പ്രൊഫഷനല്‍ ടൈപ്പ് ആണ്. ഫുള്‍ ഫ്രെയിം ഡി എസ്  എല്‍ ആര്‍........................ ..................., പിന്നെ എല്‍ സീരീസ്‌ ലെന്‍സുകളാണ് യൂസ് ചെയ്യുന്നത് എല്ലാം കൂടി രണ്ടു മൂന്നു ലക്ഷം ആകും

അയ്യോ 

ഹ ഹ നിനക്ക് ഡി എസ്  എല്‍ ആര്‍; നോട്ടം ഉണ്ടങ്കില്‍ ഒരു എന്‍ട്രി ലെവല്‍ നോക്കുന്നതാ നല്ലത്, അതിന്‍റെ  കൂടെ കിറ്റ്‌ ലെന്‍സും കിട്ടും, പത്തു മുപ്പതു രൂപ ആകും, ഒരു തേര്‍ഡ് പാര്‍ട്ടി ഫ്ലാഷും വാങ്ങിച്ചാല്‍ നല്ലതാ 

എന്‍റെ അച്ചായാ  എനിക്കീ പുട്ടുകുറ്റീം തൂക്കിക്കൊണ്ട്‌ നടക്കാനൊന്നും സമയം ഇല്ല, ബഡ്ജറ്റും കമ്മിയാ, ആറേഴു  രൂപയെ ഉള്ളു.

എന്നാ പിന്നെ ഒരു പോയിന്‍റ്  & ഷൂട്ട്‌ ടൈപ്പ് വാങ്ങ് 

ഈ കാനോന്‍ ........ നോക്കട്ടെ ...... ആ ..പവര്‍ ഷോട്ട് ഏ  540 എങ്ങനുണ്ട് പതിനെട്ടു മെഗാ പിക്സലാ.

ഓ  മെഗാ പിക്സല്‌.......................,അതൊക്കെ പ്രൊഫഷനല്‍ ക്യാമറ വാങ്ങുമ്പോള്‍ നോക്കിയാ മതി ഈ പോയിന്‍റ്  & ഷൂട്ട്‌ ടൈപ്പില്‍ മെഗാ പിക്സല്‌ കൂടിയിട്ടു ഒന്നും കാണിക്കാന്‍ ഇല്ല പരസ്യ തന്ത്രം ....നിനക്ക്ഇപ്പോള്‍ പറഞ്ഞത്  മതി, യൂസര്‍ ഫ്രെണ്ടിലി ആണ്,  മാനുവല്‍ കണ്ട്രോളും ഉണ്ട്, അത് തന്നെ നോക്കടാ.

ഒക്കെ എന്നാല്‍ പതിനേഴാം തീയതി ഏട്ടുമണി ...........

ഓക്കെ 
***********

യെസ് സര്‍ എന്താ വേണ്ടത് 

അതേ ഈ ഡിജിറ്റല്‍  ക്യാമറ, കാനോന്‍ പവര്‍ ഷോട്ട് എ 540 ഉണ്ടോ?

ദേ സര്‍ മൂന്നു കളര്‍ ഉണ്ട് റെഡ്, ബ്ലാക്ക്‌ ഗ്രേ

എന്താ വില

അത് ആറായിരത്തി നാനൂറ്റി തൊണ്ണൂറ്റി  ഒന്‍പത് 

ഓണത്തിന് ഓഫര്‍ ഒന്നും ഇല്ലെ

ഇതിനില്ല സര്‍, പിന്നെ രണ്ട് ജി ബി കാര്‍ഡും പൌച്ചും  ഉണ്ട്.

ഓഫര്‍ ഒന്നും ഇല്ലെ?

ഇതിനില്ല സര്‍, പിന്നെ   ഈ ക്യാമറ കണ്ടോ ഇരുപത്തി ഒന്ന് മെഗാ പിക്സലാ ഇതിനു കുറെ ഓഫര്‍ ഉണ്ട്,

ഈ പേര് കേട്ടിട്ടുപോലുമില്ലല്ലോ?

സാറെ  ഇത് പുതിയ കമ്പനിയാ പക്ഷെ ഇതിന്‍റെ കൂടെ 8 ജി ബി കാര്‍ഡ് എക്സ്ട്രാ ഉണ്ട്, പിന്നെ ഈ കമ്പനിയുടെ തന്നെ ഒരു മൊബൈലും ഫ്രീ കിട്ടും.

മൊബൈലോ!!!?

അതേ സെയിം ബ്രാന്‍ഡ് തന്ന്യാ. ബേസ് മോഡലാ, പിന്നെ സാറെ ക്യാമറ 21 മെഗാ പിക്സലാ .

അത് കൊള്ളാം, എന്താ വില 

സര്‍ അയ്യായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് 
ഏത് എടുക്കണം?

അഞ്ഞൂറ് രൂപ കുറവുണ്ട് അല്ലേ  മൊബൈല്‍ ഫ്രീയും,   അത് പിന്നെ  കാനോന്‍ 18 മെഗാ പിക്സലല്ലേ  ഉള്ളു പിന്നെ ഓഫറും ഇല്ലല്ലോ അത് കൊണ്ട് ഇത് തന്നെ മതി
8 ജി ബി യുടെ കാര്‍ഡ് അല്ലെ? കൊള്ളാം.

സാറെ  അയ്യായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് 

ഡിസ്കൌണ്ട് ഒന്നും ഇല്ലെ

 സാറെ  അയ്യായിരത്തി തൊള്ളായിരത്തി അന്‍പത് തന്നാല്‍ മതി 

ഒക്കെ .....ഇതും കൊണ്ട് ചെന്നിട്ടു വേണം ....
               ****************

അങ്ങനെ  ഇരുപത്തി എട്ടാം ഓണവും കഴിഞ്ഞു.അതേ..... എന്തൊക്കയായിരുന്നു 21 മെഗാ പിക്സല്‌, 8 ജി ബി കാര്‍ഡ്‌, ഒരു മൊബൈല്‍ ഫ്രീ,  അവധിക്കു ടൂര്‍ പോകുമ്പോള്‍ അടിപൊളി ഫോട്ടോ........ന്‍റെയോ പിള്ളാരുടെയോ കൈയില്‍ ഒന്ന് തരുമാരുന്നോ?   ഞാന്‍ അന്നേ പറഞ്ഞതാ സിബിനച്ചാച്ചന്‍റെ അത്തറി മേടിച്ചാല്‍ മതിയെന്ന്......ശരിയാക്കി കിട്ടിയോ? 

ഇല്ലടീ ഒരു മാസം കൂടി പിടിക്കും,മുംബൈലേ അവര്‍ക്ക് സര്‍വീസ് സെന്റര്‍ ഉള്ളു. അത് കൊണ്ടാ,
             **************  

2013 ജനുവരി 25, വെള്ളിയാഴ്‌ച

അക്ഷരമാലയ്ക്ക് മുന്‍പ്

അമ്മിഞ്ഞപ്പാല്‍,കവുങ്ങിന്‍ പാള, 
അപ്പൂപ്പന്‍ താടി, മാരിവില്ല്  
കുന്നിക്കുരു, മഞ്ചാടിക്കുരു , 
മാനത്താം കണ്ണി, വാഴയ്ക്കവരയന്‍,
ഓലപ്പീപ്പി , പ്ലാവിലത്തൊപ്പി 
അണ്ണാറക്കണ്ണന്‍, വാഴത്തേന്‍, 
ഓണപ്പക്കി, തൊട്ടാ വാടി ,
വെള്ളയ്ക്കാ വണ്ടി, സൈക്കിള്‍ ടയര്‍
നിക്കറിടാക്കാലത്തിന്‍ രോമാഞ്ചം 
                     **************




2013 ജനുവരി 24, വ്യാഴാഴ്‌ച

പ്രോത്സാഹനം




എടീ ഇതൊന്നുവായിച്ചെ എന്‍റെ  പുതിയ കഥയാ

മം.......

വായിച്ചോ…………….

മം....... പക്ഷെ എനിക്കൊന്നും മനസിലായില്ല

ഒന്നൂടെ വായിക്ക്

പക്ഷെ……. ന്തായിത് മം….. ആളുകളുടെ…… മാനസികാവസ്ഥ പലവിധമാണ്…………ന്നാണോ…..

മനസിലായില്ല……… ല്ലേ..

ല്ല…….

നീ ഒന്നൂടെ ശ്രദ്ധിച്ചു വായിക്ക്‌

മം മം
 ..........
വായിച്ചോ

മം…. ങ്  ര്‍ ര്‍ ങ് ര്‍ ങ് ര്‍ ര്‍ ര്‍ ങ് ര്‍...........

2013 ജനുവരി 23, ബുധനാഴ്‌ച

ശശിക്ക് കിട്ടിയ പ്രമോഷന്‍




കൊച്ചാട്ടാ  40 ന്‍റെ  ഒരു ബള്‍ബ്‌ 

എടാ ശശിയെ 40 ന്‍റെ  ഒരു ബള്‍ബ്‌ 

കൊച്ചാട്ടാ മക്കള്‍ ഏതു ക്ലാസിലാ 

ഒരുത്തന്‍ 8 ലും മറ്റവന്‍ 5 ലും,
മോനെ 6 രൂപ 50 പൈസ 


കൊച്ചാട്ടാ ഒരു ട്യൂബ്, കനം കുറഞ്ഞത്‌ 

എടാ ശശിയെ കനം  കുറഞ്ഞ ഒരു ട്യൂബ്.

കൊച്ചാട്ടാ മക്കള്‍  ഏതു ക്ലാസിലാ 

ഒരുത്തന്‍ പ്രീ ഡിഗ്രി ക്കും മറ്റവന്‍ 9 ലും,
 മോനെ 35രൂപ

 കൊച്ചാട്ടാ 35 ന്‍റെ ഒരു സി. എഫ്. എല്‍ 

 എടാ ശശിയെ 35 ന്‍റെ ഒരു സി. എഫ്. എല്‍ 

കൊച്ചാട്ടാ മക്കള്‍ എന്ത് ചെയ്യുന്നു 

ഒരുത്തന്‍ എഞ്ചിനിയറിങ്ങ് കഴിഞ്ഞു  മുംബൈയിലാ മറ്റവന്‍ ദാ നില്‍ക്കുന്നു, ബി. കോം  ചെയ്യുവാ. ക്ലാസ് കഴിഞ്ഞു വന്നാല്‍ കടയില്‍ അവനും കൂടി ഇരിക്കും.. 
മോനെ265 രൂപ 

ആ... 35ന്‍റെ ഒരു സി. എഫ്. എല്‍

ചേട്ടാ എല്‍..ഡി സെറ്റ് വന്നിട്ടുണ്ട്, എനര്‍ജി സേവിങ്ങാ, നല്ല വെട്ടവും ഉണ്ട്. അതു കൊണ്ടുപോകന്നെ.
ശശി അണ്ണാ……ആ എല്‍ ..ഡി സെറ്റ് ഒന്ന് കാണിച്ചു കൊടുത്തെ.
അച്ചന്‍  എന്തിയെ?
അച്ഛനും അമ്മയും കൂടി ചേട്ടന്റെ അടുത്ത് പോയിരിക്കുവാ ഓസ്ട്രലിയായില്‍, ചേട്ടന് കഴിഞ്ഞ മാസം ഒരു ആണ്‍ കുഞ്ഞുണ്ടായി.
ദേ കണ്ടോ... 
നല്ല ഐറ്റമാ  650 രൂപ

2013 ജനുവരി 21, തിങ്കളാഴ്‌ച

ഉല്‍പ്രേക്ഷ


എടീ അളിയന്‍ ആകെ ചൊറി ഞ്ഞ് ഇരിക്കുവാ കേട്ടോ 
എന്തുപറ്റി!!!!!  അച്ചാച്ചാ, പപ്പാ വഴക്ക്  വല്ലതും പറഞ്ഞോ?
മം മം................; എട്ടു ലൈക്‌ ആയിട്ടുണ്ട്‌.
എന്താ? എന്താ?
അല്ലാ; അപ്പുന്റെ ഫോട്ടോ അപ്‌ലോഡ്‌ ആയിട്ട് മൂന്നു മിനിറ്റേ ആയിട്ടുള്ളേ…… 
ശോ അവന്‍ എന്താ ഇങ്ങനെ?  വീട്ടില്‍ വഴക്ക്ആണോന്നെ?????
അല്ലടീ , ഹ ഹ ഹ ഹ 
അല്ലേലും നിങ്ങള്‍ ഇങ്ങനാ എന്റെ വീട്ടിലെ കാര്യം വരുമ്പോള്‍ കളിയാക്കലല്ലെ????
ഈ കോമഡി ……. മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും. ഹ ഹ ഹ ഹ 
എന്‍റെ  അച്ചാച്ചാ  ......................  വീട്ടില്‍ എന്നതാ പ്രോബ്ലം. മമ്മി കരച്ചിലാണോന്നേ ?
മം………….. കഷ്ടം.
 അയ്യോ.... ന്താന്നേ!!!!!!!!!!!
ഹോ…….. ഈ അപകടങ്ങള്‍ ഇങ്ങനെ പെരുകിയാല്‍ മനുഷ്യര്‌  എങ്ങനാ റോഡില്‍ ഇറങ്ങുന്നത്?
അവന്‍  എന്തിനാ ബഹളം ഉണ്ടാക്കിയത് ? പപ്പാ അവനെ തല്ലിയോ?
അഞ്ചാറ് ........
അടി കിട്ടിയോ??????
അല്ലാ....,  കമെന്റ് കൂടി വന്നിരുന്നങ്കില്‍? 
നിങ്ങള്‍ ആ കിടുവടി ഒന്ന് മാറ്റി വയ്ക്കുന്നുണ്ടോ? മനുഷ്യന്‍ എവിടെ ആധി പൂതി  എടുത്തു നില്‍ക്കുവാ  ........ വീട്ടില്‍ വിളിച്ചായിരുന്നോന്നേ ?
പിന്നേ ...............  ഞാന്‍ ഷെയര്‍  ചെയ്‌താല്‍ ഡീസല്‍ വില ഇപ്പൊ കുറയ്ക്കും, ഒന്ന് പോടാപ്പനെ.
ഹോ ഫോണ്‍ ബെല്ലടിച്ചു നിന്നു…………… എനിക്ക് വയ്യ; എന്തൊക്കെ പുകിലാണാവോ  ആ ചെക്കന്‍ ഉണ്ടാക്കിയിരിക്കുന്നത് 
അപ്പൂ നീ തല്ലുകൊള്ളും, കൈ മാറ്റടാ... ഡാ അങ്ങോട്ട്‌ മാറാന്‍ ...........
മോനിങ്ങു  വാ അമ്മ എടുക്കാം..........., എന്നിട്ട് ആങ്ങള എന്ത് പറഞ്ഞു 

ഓ  അവന്‍ ഡോക്ടറെ  കണ്ടടീ, കുഴപ്പമില്ലന്നു പറഞ്ഞു, പൊടിയുടെ അലര്‍ജിയാ, ഒരു കലാമിന്‍  ലോഷന്‍  കൊടുത്തു.