2013 ഫെബ്രുവരി 14, വ്യാഴാഴ്‌ച

സ്വയം ചികിത്സ



സ്വയം ചികിത്സ 


ഞാന്‍ എന്‍റെ കൂട്ടുകാരനെ വിളിക്കും 


ജീവിത സാഹചര്യ ങ്ങള്‍ എന്നെ 
അന്തര്‍മുഖനും, വിഷാദ മൂകനും  
വിഷണ്ണനും നെഗറ്റീവും ഒക്കെ ആകുമ്പോള്‍

എന്നിട്ട് ഞങ്ങള്‍ സംസാരിക്കും

അവനു താല്പര്യം ഉള്ള വിഷയങ്ങള്‍
മണിക്കൂറുകളോളം


വന്‍ എന്നെ വിളിക്കും



ജീവിത സാഹചര്യ ങ്ങള്‍ അവനെ
അന്തര്‍മുഖനും,വിഷാദ മൂകനും  
വിഷണ്ണനും നെഗറ്റീവും ഒക്കെ ആകുമ്പോള്‍

എന്നിട്ട് ഞങ്ങള്‍ സംസാരിക്കും


എന്നിട്ട് ഞങ്ങള്‍ സംസാരിക്കും 

എനിക്ക് താല്പര്യം ഉള്ള  വിഷയങ്ങള്‍ 

മണിക്കൂറുകളോളം





2013 ഫെബ്രുവരി 12, ചൊവ്വാഴ്ച

വിസാ




കാറിന്‍റെ  ഓയിലും ഫില്‍റ്ററും അത്യാവശമായി  മാറണം;  നൂറ്റി അന്‍പത്  റിയാല്‍ ആകും 

അതേ…….. എന്‍റെ യുണിഫോം ഷൂ ആകെ അവിഞ്ഞു;  ഒരെണ്ണം അത്യാവശമാ,  പത്തു നൂറ്റിയിരുപതു റിയാലെങ്കിലും വേണം 

ഡാ..ഡീ…….മേഘനയുടെ ഹാപ്പി ബെര്‍ത്ത്ഡേയ്ക്ക് പോണം;  ഗിഫ്റ്റ് വേണം 

മം .........ബെര്‍ത്ത്ഡേ ഗിഫ്റ്റിനു  പത്തു നൂറ്റന്‍പത്  റിയാല്‍ പൊട്ടും 

അതേ.................. കിച്ചുകുട്ടന്‍റെ ഹെല്‍ത്ത്‌ കാര്‍ഡ്  എടുക്കണം; വാക്സിനേക്ഷന്‍ അടുത്ത ആഴ്ചയാ,  അത്യാവശാമായി  നൂറു റിയാല്‍ വേണം 


ഓ എല്ലാം കൂടി പത്തറുന്നൂറ് ഉടനെ വേണമല്ലോ  ............ നീ ആ പേഴ്സില്‍  എത്രയുണ്ടന്നു നോക്കിയേ 

പത്ത് 


മം............. നിന്‍റെ  കയ്യിലോ?

നോക്കട്ടെ..............5...7......ഏട്ടെ..........  മം.... ഒന്‍പത് 

നീ പോയി......... കടുപ്പത്തില്‍ ഒരു ചായ എടുക്ക് 

അതേ പാലും തേയിലയും മേടിച്ചോണ്ട് വേഗം വാ 

ആ ഒന്‍പതു റിയാലൂടെ ഇങ്ങു താടീ

***************************


എന്‍റെ വിസാ കാര്‍ഡ് പുണ്യാളാ നിനക്ക് സ്തുതി 

2013 ഫെബ്രുവരി 4, തിങ്കളാഴ്‌ച

salari


സര്‍ ... ഐ............. ഡി ………..ഇന്ക്ലുടിംഗ് ചാര്‍ജ് ആണോ

അതേ

ഇബ്രാഹിം........... ല്ലേ 

അതേ........... നാളെ രാവിലെ കിട്ടണം  ട്ടോ 

ങാ.... ഫോണ്‍ നമ്പര്‍  

ത്രീ ...ത്രീ ... നാല് ............ ഏട്ട്... ഏട്ട്.....  ഒമ്പത് ....നാല്...... സിക്സ് 

  ............ ഒരു ആറ്  റിയാലു കൂടി തര്വോ, 3000 തികച്ചേക്കാം  

മം.............. പണ്ടാരം............. നാലൂടെ  ഉള്ളു .............ന്നാ 

പ്പം......... രണ്ടായിരത്തി തൊള്ളായിരത്തി എഴുപത്തി  മൂന്ന് 

ഓ.....

ദാ ബടെ....... ഒരു സൈന്‍ ട്ടോളൂ

ന്നാ ...........

എവിടെ  ............... ദാ ,റസിപ്റ്റ്‌ ............

ങാ...........  ദല്ലെ   നമ്പറ് 

അല്ല, മോളില്‍ വട്ടം വരച്ചിട്ടുണ്ട് 

സരി ...... ബീണ്ടും  കാണാം ......

 *****************

ഹലോ............ ഡാ ബംഗാളി...........  യ്യ്  ബരുമ്പോ നിക്കൊരു കുപ്പുസും തൈരും കൂടെട്ടോ ..............