2013 ഫെബ്രുവരി 12, ചൊവ്വാഴ്ച

വിസാ




കാറിന്‍റെ  ഓയിലും ഫില്‍റ്ററും അത്യാവശമായി  മാറണം;  നൂറ്റി അന്‍പത്  റിയാല്‍ ആകും 

അതേ…….. എന്‍റെ യുണിഫോം ഷൂ ആകെ അവിഞ്ഞു;  ഒരെണ്ണം അത്യാവശമാ,  പത്തു നൂറ്റിയിരുപതു റിയാലെങ്കിലും വേണം 

ഡാ..ഡീ…….മേഘനയുടെ ഹാപ്പി ബെര്‍ത്ത്ഡേയ്ക്ക് പോണം;  ഗിഫ്റ്റ് വേണം 

മം .........ബെര്‍ത്ത്ഡേ ഗിഫ്റ്റിനു  പത്തു നൂറ്റന്‍പത്  റിയാല്‍ പൊട്ടും 

അതേ.................. കിച്ചുകുട്ടന്‍റെ ഹെല്‍ത്ത്‌ കാര്‍ഡ്  എടുക്കണം; വാക്സിനേക്ഷന്‍ അടുത്ത ആഴ്ചയാ,  അത്യാവശാമായി  നൂറു റിയാല്‍ വേണം 


ഓ എല്ലാം കൂടി പത്തറുന്നൂറ് ഉടനെ വേണമല്ലോ  ............ നീ ആ പേഴ്സില്‍  എത്രയുണ്ടന്നു നോക്കിയേ 

പത്ത് 


മം............. നിന്‍റെ  കയ്യിലോ?

നോക്കട്ടെ..............5...7......ഏട്ടെ..........  മം.... ഒന്‍പത് 

നീ പോയി......... കടുപ്പത്തില്‍ ഒരു ചായ എടുക്ക് 

അതേ പാലും തേയിലയും മേടിച്ചോണ്ട് വേഗം വാ 

ആ ഒന്‍പതു റിയാലൂടെ ഇങ്ങു താടീ

***************************


എന്‍റെ വിസാ കാര്‍ഡ് പുണ്യാളാ നിനക്ക് സ്തുതി 

4 അഭിപ്രായങ്ങൾ: