മാമ്പഴം..........മാമ്പഴം............. നല്ല മധുരം ഉള്ള മാമ്പഴം
ഒരു മാമ്പഴക്കാലം, ചന്തയില്‍ ഒരു കൂട നിറയെ നാടന്‍ മാമ്പഴവുമായി വില്പനയ്ക്ക് എത്തിയിരിയ്ക്കുകയാണ് ഒരു കുട്ടി. അതിരാവിലെ മുതല്‍ അവന്‍ തന്റെ പക്കല്‍ ഉള്ള പഴങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുകയാണ്. അവന്‍ വിളിച്ചു പറയുന്നുണ്ട് "മാമ്പഴം..........മാമ്പഴം............. നല്ല മധുരം ഉള്ള മാമ്പഴം ചേട്ടാ, ചേച്ചി വിലക്കുറവാണ്, നല്ല ഉന്മേഷം തരും, സഹായവില." പക്ഷെ ആരും അവനെ ശ്രദ്ധിക്കുന്നില്ല. സമയം മധ്യാഹ്നം ആയി ഒരു മാമ്പഴം പോലും വിറ്റില്ല. കുട്ടി വിശപ്പും ദാഹവും കൊണ്ട് തളര്‍ന്നു. ആകെ നിരാശനായ അവന്‍ വിഷമിച്ച് ഇരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ വന്നു അവനോട് ചോദിച്ചു, " മോനെ നീ പറഞ്ഞല്ലോ മാമ്പഴം നല്ലതാണ്, മധുരം ഉണ്ട് എന്നൊക്കെ, നീ അത് കഴിച്ചു നോക്കിയോ? ആര്‍ക്കെങ്കിലും രുചിച്ചുനോക്കാന്‍ ഒരു പൂള് കൊടുത്തോ?" ഉടന്‍ ആ കുട്ടി ഒരു മാമ്പഴം എടുത്തു പൂളി ഒരു പൂള് അവന്‍ കഴിച്ചു. തളര്‍ന്നിരുന്ന അവനില്‍ ഒരു നവോന്മേഷം ആ മാമ്പഴം നല്‍കി. അവന്‍ വിളിച്ചു പറയാന്‍ തുടങ്ങി
"മാമ്പഴം..........മാമ്പഴം............. നല്ല മധുരം ഉള്ള മാമ്പഴം.നല്ല ഉന്മേഷം തരും, വരൂ സാമ്പിള്‍ നോക്കൂ ചേട്ടാ, ചേച്ചി വിലക്കുറവാണ്, നല്ല ഉന്മേഷം തരും, സഹായവില"
ഈ പ്രാവശ്യം അവന്‍ പറഞ്ഞ വാക്കുകള്‍ അവന്റെ ഹൃദയത്തില്‍ നിന്നായിരുന്നു. അവന്‍ മാമ്പഴത്തെ രുചിച് അറിഞ്ഞിരുന്നു. അവന്റെ ആത്മാര്‍ഥമായ വാക്കുകള്‍ ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങി, അവനു ചുറ്റും ആളുകള്‍ കൂടി, പലരും അവന്റെ പക്കല്‍ നിന്നും മാമ്പഴത്തിന്റെ സാമ്പിള്‍ കഴിച്ചു. വളരെ വേഗം മാമ്പഴങ്ങള്‍ വില്‍ക്കുവാന്‍ അവനു കഴിഞ്ഞു
********************************
എന്നോ ഒരിക്കല്‍ ഒരു പ്രസംഗകന്‍ തന്റെ പ്രസംഗത്തിനിടയില്‍ പറഞ്ഞ് കേട്ടതാണ് ഈ കഥ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ