സ്വര്‍ഗ്ഗവും നരകവും
സ്വര്‍ഗ്ഗവും നരകവും സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ച ഒരു വ്യക്തി അവിടെ കണ്ട കാഴ്ചകള്‍ വിവരിക്കുകയുണ്ടായി.
ആദ്യദിവസം അയാള്‍ നരകത്തില്‍ എത്തിയത് പ്രഭാത ഭക്ഷണ സമയത്തായിരുന്നു. അവിടെ ധാരാളം വിഭവങ്ങള്‍ നിരത്തി വച്ചിരുന്നു. നരകവാസികള്‍ എല്ലാവരും ഭക്ഷണം കഴിയ്ക്കാന്‍ ആരംഭിച്ചു , പക്ഷെ ആര്‍ക്കും ഭക്ഷണം വായിലേക്ക് ഇടുവാന്‍ കഴിയുന്നില്ല, കാരണം അവരുടെ കൈകളില്‍ സ്പൂണ്‍ കെട്ടി വച്ചിരിക്കുകയാണ്. മുട്ടിനു മുകള്‍ മുതല്‍ കെട്ടിവച്ചിരിക്കുന്നതിനാല്‍ കൈ മടക്കാന്‍ കഴിയുകയില്ല; ആയതിനാല്‍ അവര്‍ കഴിക്കാന്‍ കഴിയാതെ പ്രയാസപ്പെടാനും, തുടര്‍ന്ന് പരസ്പരം വഴക്ക് കൂടുകയും അങ്ങനെ നരകത്തിലെ പ്രഭാത ഭക്ഷണം അടി പിടിയില്‍ കലാശിക്കുകയും ചെയ്തു.
അടുത്ത ദിവസം നമ്മുടെ കഥാനായകന്‍ സ്വര്‍ഗത്തില്‍ എത്തി അവിടെയും ഭക്ഷണ സമയം ആയിരുന്നു, എല്ലാവരുടെയും കൈകളില്‍ സ്പൂണ്‍ കെട്ടിയിരുന്നു , എന്നാല്‍ അവിടെ ഉള്ളവര്‍ ഒരു കാര്യം ചെയ്തു. അവര്‍ക്ക് സ്വയം കഴിക്കാന്‍ കഴിയില്ല എങ്കിലും തൊട്ടു മുന്‍പില്‍ ഇരിക്കുന്ന ആളിന് കോരി കൊടുക്കുവാന്‍ സാധിക്കുമല്ലോ. അങ്ങനെ സ്വര്‍ഗത്തില്‍ എല്ലാവരും വിഭവ സമൃധമായ ഭക്ഷണം കഴിച്ചു.
ഒരു ദീപ നാളം പോലെ Read more >>>>>
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ