എന്റെ ഭാര്യയ്ക്ക് നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസങ്ങളില്‍
രണ്ടര വയസുള്ള മകളും പത്തു മാസമുള്ള മകനും ഉറങ്ങണം എങ്കില്‍ വളരെ പ്രയാസമാണ്.
പലപ്പോഴും രാത്രി രണ്ടു മൂന്നു മണി വരെ അവര്‍ ഉണര്‍ന്നിരിക്കും. അവര്‍ എന്നെ
അച്ചായി എന്നാണ് വിളിക്കുന്നത്. അവരെ ഉറക്കാന്‍ ഞാന്‍ കണ്ടെത്തിയ ഒരു മാര്‍ഗം
ഉണ്ട്. രണ്ടു പേരയും എന്റെ ഇടത്തും വലത്തും കിടത്തി നെഞ്ചോടു ചേര്‍ത്ത് പിടിക്കും.
അവര്‍ ചെവി എന്റെ നെഞ്ചത്ത് ചേര്‍ത്ത് വെച്ച് കിടക്കും. ചിലപ്പോള്‍ ഞാന്‍
ഏതങ്കിലും ഭക്തി ഗാനം മൂളും. രണ്ടു പേര്‍ക്കും എന്റെ ചൂട് കിട്ടുന്നുണ്ടെങ്കില്‍
അവര്‍ സ്വസ്തമായി ഉറങ്ങും. എന്റെ ഹൃദയത്തിന്റെ താളം അവരില്‍ സുരക്ഷിതത്വബോധം
ഉണ്ടാക്കുന്നുണ്ടാവാം.
പിതാവിന്റെ നെഞ്ചിടിപ്പ്
കുഞ്ഞുങ്ങളുടെ കംഫോര്ട്ട് ലെവല്‍ ഉയര്‍ത്തുന്നു എങ്കില്‍ നമ്മുക്ക് എന്ത് കൊണ്ട്
ദൈവത്തിന്റെ നെഞ്ചോടു ചേര്‍ന്ന് നിന്നുകൂടാ?
ദൈവമേ അങ്ങയുടെ ഹൃദയത്തോട്
ചേര്‍ത്ത് ഞങ്ങളെ നടത്തണമെ, അവിടുത്തെ
ഹൃദയ താളം അനു നിമിഷവും കേള്‍ക്കുവാന്‍ തക്കവണ്ണം ഞങ്ങളെ അവിടുത്തെ
ഹൃദയത്തോട് അടുപ്പിക്കണമേ എന്നായിരിക്കട്ടെ നമ്മുടെ പ്രാര്‍ത്ഥന.
തീര്‍ച്ചയായും പിതാവിന്റെ ഹൃദയത്തോട്
ചേര്‍ന്ന് ജീവിക്കാന്‍ സാധിച്ചാല്‍
നമ്മുടെ ആത്മീയ, ഭൌതീക ജീവിതത്തില്‍ നാം സ്വസ്തരായിരിക്കും,
അച്ചായിയുടെ നെഞ്ചിടിപ്പ് കേട്ട്കിടന്നുറങ്ങുന്ന
കുഞ്ഞുങ്ങളെപ്പോലെ.
നെഞ്ചിടിപ്പ് സങ്കല്പങ്ങളില് കേട്ടാല്‍ ഉറക്കം വരുമോ?
മറുപടിഇല്ലാതാക്കൂതാങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )
മറുപടിഇല്ലാതാക്കൂ