ഇന്നലയും ഞങ്ങള്‍ അത്താഴത്തിനു ശേഷം ഒന്ന് രണ്ടു പേര്‍ക്ക് കഴിക്കാന്‍ ഉള്ള ഭക്ഷണം കളഞ്ഞു. ഓരോ തവണ ആഹാരം വേസ്റ്റ് ആക്കുമ്പോഴും എന്നെ പിടിച്ചു ഉലയ്ക്കുന്ന ഒരു സംഭവം ഉണ്ട്.
ഞാന്‍ മൂന്നിലോ നാലിലോ പഠിക്കുന്ന കാലം, എതിര്‍വശത്തെ വീട്ടിലെ മൂത്ത മകന്‍ കോളേജില്‍ അധ്യാപകനാണ്. അദ്ധേഹത്തിനു വീട് പണി നടക്കുകയാണ്. സമയം രാവിലെ പത്തുമണി കഴിഞ്ഞിരിക്കും, വീടുപണിക്ക് ഇഷ്ടിക ഇറക്കി കൊണ്ടിരിക്കുന്നതും നോക്കി ഞങ്ങള്‍ വീടിന്റെ മുന്‍പില്‍ നില്‍ക്കുകയാണ്. അപ്പോള്‍ രണ്ടു കുട്ടികള്‍ അതുവഴി വന്നു രണ്ടുപേര്‍ക്കും മുഷിഞ്ഞ നിക്കര്‍ മാത്രം വേഷം, അവര്‍ കുപ്പാ പറക്കുന്നവര്‍ ആണ്. വലിയ കുട്ടി എന്റെ പ്രായം വരും(പത്തു വയസില്‍ താഴെ ). അപ്പോള്‍ ചക്കയുടെ സീസണ്‍ ആയിരുന്നു, വീട് പണി നടക്കുന്ന വസ്തുവില്‍ ഒരു വലിയ പ്ലാവ് നിറയെ കായിച്ചു നില്‍പ്പുണ്ട്. പഴുത്ത ചക്കകള്‍ അതിന്റെ ചുവട്ടില്‍ വീണു കിടപ്പുണ്ട്. മഴ തുടങ്ങിയതിനാല്‍ പ്ലാവ് നനഞ്ഞു തെന്നി കിടക്കുകയാണ്. ഈ കുട്ടികള്‍ പ്ലാവില്‍ നോക്കിയതിനു ശേഷം മൂത്തവന്‍ അതില്‍ കയറാന്‍ ശ്രമിച്ചു പക്ഷെ വഴുക്കല്‍ കാരണം സാധിക്കുന്നില്ല. അപ്പോള്‍ അവിടെ നിന്നിരുന്നവര്‍ അവരെ വഴക്കുപറയുകയും ചെയ്തു. ആ കുട്ടികള്‍ എല്ലാവരുടെയും മുഖത്തേക്കു നോക്കി, തുടര്‍ന്ന് നിലത്ത് വീണു കിടന്നിരുന്ന ചക്കപ്പഴത്തില്‍ നിന്നും കൈ നിറയെ ചുളകള്‍ എടുത്തു ആര്‍ത്തിയോടെ കഴിക്കാന്‍ തുടങ്ങി, അപ്പോള്‍ അവിടെ നിന്നിരുന്ന ഒരാള്‍ അവരെ വീണ്ടും വഴക്ക് പറഞ്ഞു, ആ കുട്ടികള്‍ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി നടന്നു. മുന്‍പോട്ടു നടക്കുന്നതിനിടയില്‍ ഇളയ കുട്ടി കൈ നക്കിക്കൊണ്ട് പ്ലാവിന്‍ ചുവട്ടിലേക്ക് തിരിഞ്ഞു നോക്കുന്ന രംഗം ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷവും എന്റെ ഉറക്കം കെടുത്തുന്നു. ഞാനും അപ്പോള്‍ ആ പ്ലാവിന്‍ ചുവട്ടിലേക്ക് നോക്കി, അവിടെ ഞാന്‍ കണ്ടത് എന്താനന്നോ? പുഴു നുരയ്ക്കുന്ന ഒരു കൂഴ ചക്കപ്പഴം.
അന്ന് രാവിലെ ഞാന്‍ മൂന്നു ചപ്പാത്തി കഴിച്ചു, നാലാമത് ഒന്നുകൂടി കഴിക്കാഞ്ഞതിനു അമ്മ വഴക്ക് പറഞ്ഞിരുന്നു.
കൊള്ളം നല്ല രചന തുടര്‍ന്നും എഴുതുക.. വീണ്ടും വരാം ..
മറുപടിഇല്ലാതാക്കൂwww.themusicplus.com
ഇപ്പോള്‍ ആ കുട്ടിയുടെ മുഖം ഞാനും കാണുന്നു.
മറുപടിഇല്ലാതാക്കൂ