എടീ
അളിയന്‍ ആകെ ചൊറി ഞ്ഞ് ഇരിക്കുവാ കേട്ടോ
എന്തുപറ്റി!!!!! അച്ചാച്ചാ, പപ്പാ വഴക്ക് വല്ലതും പറഞ്ഞോ?
മം മം................; എട്ടു ലൈക് ആയിട്ടുണ്ട്.
എന്താ? എന്താ?
അല്ലാ; അപ്പുന്റെ ഫോട്ടോ അപ്‌ലോഡ്
ആയിട്ട് മൂന്നു മിനിറ്റേ ആയിട്ടുള്ളേ……
ശോ അവന്‍ എന്താ ഇങ്ങനെ? വീട്ടില്‍ വഴക്ക്ആണോന്നെ?????
അല്ലടീ , ഹ ഹ ഹ ഹ
അല്ലേലും നിങ്ങള്‍ ഇങ്ങനാ എന്റെ വീട്ടിലെ
കാര്യം വരുമ്പോള്‍ കളിയാക്കലല്ലെ????
ഈ കോമഡി ……. മനുഷ്യനെ ചിരിപ്പിച്ചു
കൊല്ലും. ഹ ഹ ഹ ഹ
എന്‍റെ അച്ചാച്ചാ ...................... വീട്ടില്‍
എന്നതാ പ്രോബ്ലം. മമ്മി കരച്ചിലാണോന്നേ ?
മം………….. കഷ്ടം.
അയ്യോ.... ന്താന്നേ!!!!!!!!!!!
ഹോ…….. ഈ അപകടങ്ങള്‍ ഇങ്ങനെ
പെരുകിയാല്‍ മനുഷ്യര് എങ്ങനാ റോഡില്‍ ഇറങ്ങുന്നത്?
അവന്‍ എന്തിനാ ബഹളം ഉണ്ടാക്കിയത് ? പപ്പാ അവനെ തല്ലിയോ?
അഞ്ചാറ് ........
അടി കിട്ടിയോ??????
അല്ലാ...., കമെന്റ് കൂടി വന്നിരുന്നങ്കില്‍?
നിങ്ങള്‍ ആ കിടുവടി ഒന്ന് മാറ്റി വയ്ക്കുന്നുണ്ടോ? മനുഷ്യന്‍ എവിടെ ആധി പൂതി എടുത്തു നില്‍ക്കുവാ ........ വീട്ടില്‍ വിളിച്ചായിരുന്നോന്നേ ?
പിന്നേ ............... ഞാന്‍ ഷെയര്‍ ചെയ്‌താല്‍ ഡീസല്‍ വില ഇപ്പൊ
കുറയ്ക്കും,
ഒന്ന്
പോടാപ്പനെ.
ഹോ ഫോണ്‍ ബെല്ലടിച്ചു നിന്നു…………… എനിക്ക് വയ്യ; എന്തൊക്കെ
പുകിലാണാവോ ആ ചെക്കന്‍ ഉണ്ടാക്കിയിരിക്കുന്നത്;
അപ്പൂ നീ തല്ലുകൊള്ളും, കൈ മാറ്റടാ... ഡാ അങ്ങോട്ട് മാറാന്‍
...........
മോനിങ്ങു വാ അമ്മ എടുക്കാം..........., എന്നിട്ട് ആങ്ങള എന്ത് പറഞ്ഞു
കലാമിനെങ്കില് കലാമിന്‍
മറുപടിഇല്ലാതാക്കൂചൊറിച്ചില് മാറിയാല്‍ മതി